പിരമിഡ് ഊര്‍ജ്ജം

നമ്മുടെ ധ്യാനശക്തികൊണ്ട് നമ്മുടെ പിരമിഡ് വാലി ഏറ്റവും ഊര്‍ജ്ജമുള്ളതാകുന്നു. അത് ഊര്‍ജ്ജത്തിന്‍റെ ഒരു പ്രത്യേകതരംഗമായി മാറിയിരിക്കുന്നു. നമ്മളെല്ലാവരും ഈ ഊര്‍ജ്ജതരംഗത്തിലാണ്. കൂടുതല്‍ വ്യക്തികള്‍ ഇവിടെ വന്ന് ധ്യാനം ചെയ്യാന്‍ കൂടുതല്‍ ഊര്‍ജ്ജം ഇവിടെ പ്രസരിക്കും.

ഒരു റിസര്‍വ്വ് ബാങ്ക് പണം സൃഷ്ടിക്കുന്നതുപോലെ പിരമിഡ് ഊര്‍ജം സൃഷ്ടിക്കുന്നു.ലോകത്ത് എവിടേയെങ്കിലും പിരമിഡ്ഡുണ്ടെങ്കില്‍ ആ പിരമിഡ് വലിയ ഊര്‍ജം നിര്‍ഗമിപ്പിച്ച് അവിടത്തെ ഊര്‍ജം ഇവിടെത്തോട്ട് സന്തുലിതമാക്കുന്നു. ഓരോ പിരമിഡ്ഡും മറ്റു പിരമിഡ്ഡുകളോട് ബന്ധമുള്ളതാണ്. അതുകൊണ്ടു അത് ഊര്‍ജം സൃഷ്ടിക്കുന്ന കേന്ദ്രവും ഊര്‍ജം പങ്കുവെക്കുന്ന മെക്കാനിസവും ഊര്‍ജ റിസര്‍വോയറുമാകുന്നു. അതുകൊണ്ടു എല്ലായിടത്തും പിരമിഡ്ഡുകള്‍ സ്ഥാപിച്ച് അവിടേക്ക് ഊര്‍ജം പ്രസരിപ്പിച്ചാല്‍ ആ പരിസരത്തിനെല്ലാം അത് ഗുണപ്രദമായിരിക്കും. അവിടെ വന്ന് ധ്യാനം ചെയ്യുന്ന വ്യക്തികള്‍ക്ക് ആ ഊര്‍ജം അനുഭവവേദ്യമാകും.

പിരമിഡ് വാലിയിലുള്ള പിരമിഡ് ലോകത്തിലെ പന്ത്രണ്ട് സ്ഥൂലപിരമിഡുകളായി ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഈ ഭൂമിയില്‍ 12 സ്ഥൂല പിരമിഡ്ഡുകളുണ്ട്. ഉദാഹരണത്തിന് ഒന്ന് അറ്റ്ലാന്‍ഡിസിലും, ഒന്ന് മച്ചുവിച്ചുവിലും, ഒന്ന് ഈജിപ്തിലും, ഒന്ന് ഹിമാലയത്തിലും ഉണ്ട്. ഈ സ്ഥൂലപിരമിഡ്ഡുകളില്‍ നിന്നും ഊര്‍ജം പിരമിഡ് വാലിയിലെ പിരമിഡിന്ന് ലഭിക്കുന്നു.

ഒരു വലിയ എനര്‍ജി ഗ്രിഡ്-പിരമിഡു എനര്‍ജിഗ്രിഡ് ഭൂമിയിലുണ്ട്.സ്ഥൂല പിരമിഡുകള്‍ ശാരീരിക പിരമിഡുകളെ ഉദ്ദേശിച്ചിട്ടുള്ളതാണ്. ശാരീരികമായി എന്തെങ്കിലും സൃഷ്ടിക്കപ്പെടുമ്പോള്‍, എല്ലാം സ്ഥൂലത്തില്‍നിന്ന് സൃഷ്ടിക്കപ്പെടുകയും ശരീരത്തില്‍ അടങ്ങുകയും ചെയ്യുന്നു.

അതുകൊണ്ട് നമുക്ക് എല്ലാ ദേശത്തും ധാരാളം പിരമിഡുകള്‍ വേണം. ഓരോ വീട്ടിലും, ഗ്രാമത്തിലും, പട്ടണത്തിലും കൂടുതല്‍ പിരമിഡുകള്‍ സ്ഥാപിക്കപ്പെടണം. ഓരോ വ്യക്തിയും ഓരോ പിരമിഡ് സൃഷ്ടിക്കണം. നമുക്ക് ഊര്‍ജം നല്‍കാന്‍ നാം ധ്യാനിക്കണം. അതേപോലെ ഭൂമിക്ക് ഊര്‍ജം കൊടുക്കാന്‍ പിരമിഡുകള്‍ സൃഷ്ടിക്കണം. എല്ലാവരും സസ്സ്യഭുക്കുകളാകണം. എല്ലാവരും ആത്മീയശാസ്ത്രം മനസ്സിലാക്കണം. ഭൂമി ഒന്നാകെ ശിശുക്കള്‍ക്ക് ഒരു പാഠശാലയാണ്. ഗുരുക്കന്മാര്‍ക്ക് കളിസ്ഥലമാണ്. നാം ഗുരുക്കന്മാര്‍ നമ്മുടേതായ കളികള്‍ കളിക്കണം.

ഗുരുക്കന്മാര്‍ ലോകത്തിന് പുതിയതായി പലതും തരുന്നു. പണ്ട് പിരമിഡുകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പിരമിഡുകള്‍ ഉണ്ട്. പിരമിഡ് ലോകത്തിന്‍റെ പുതിയ സൃഷ്ടിയാണ്. അത് നാം ഗുരുക്കന്മാര്‍ ലോകത്തിന് പുതിയത് കൊടുക്കുന്നു. അത് ഗുരുക്കന്മാരുടെ തൊഴിലാണ്. വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ നാം പഠിക്കുന്നു. ഗുരുക്കന്മാരാകുമ്പോള്‍ നാം പുതിയവ മനുഷ്യര്‍ക്ക് നല്‍കുന്നു. ലോകത്തിന്‍റെ സ്ഥിതിയെന്താണെന്ന് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഗുരുക്കന്മാര്‍ സ്ഥിതി മെച്ചപ്പെടുത്തികൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ 2016 ആകുമ്പോഴേക്കും പിരമിഡ് ജഗത്ത് ആയിത്തീരും. ലോകത്തിന്‍റെ എല്ലാ കോണിലും പിരമിഡുകള്‍ വരും. അതുകൊണ്ടാണ് നാം ഗുരുക്കന്മാരായി ജനിച്ചിരിക്കുന്നത്. നാം ഗുരുക്കന്മാര്‍ ലോകത്തില്‍ പുതിയതായി ഒന്നും പഠിക്കാന്‍ വന്നവരല്ല. പഠിക്കാനുള്ളതെല്ലാം പോയ ജന്മങ്ങളില്‍ നാം പഠിച്ചുകഴിഞ്ഞു. നമ്മള്‍ ഗുരുക്കന്മാരായി പിറന്നിരിക്കുന്നത് പിരമിഡുകള്‍ സൃഷ്ടിച്ച് ലോകത്തെ നന്നാക്കാനാണ്. അങ്ങിനെയാണ് നാം ലോകം നന്നാക്കുക. നമ്മള്‍ ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുന്നു. ഗുരുക്കന്മാര്‍ ലോകത്തില്‍ നവീനമായി പലതും സൃഷ്ടിക്കുന്നു. അതെല്ലാം പണ്ട് ലോകത്തിലില്ല. ഉദാഹരണത്തിനായി ത്യാഗരാജര്‍ മഹത്തായ സംഗീതം സൃഷ്ടിച്ച് ലോകത്തിന് നല്‍കി.ത്യാഗരാജരില്ലായിരുന്നെങ്കില്‍ മഹത്തായ സംഗീതം ഉണ്ടാകുമായിരുന്നില്ല. അതുപോലെയാണ് മഹാന്മാരായ ശാസ്ത്രജ്ഞന്മാര്‍. റൈറ്റ് സഹോദരന്മാര്‍ നമ്മുക്ക് വിമാനം നല്‍കി.നമ്മില്‍ പലരും വിമാനത്തിലാണ് അങ്ങിങ്ങും സഞ്ചിരിക്കുന്നത്.ലോകം മുഴുവനും ഇന്ന് ചലിക്കുന്നത് പറന്നു കൊണ്ടാണെന്ന് പറയാം.അത് ഭൂമിയില്‍ നവീനമാണ്.മൂന്ന് തരത്തിലുള്ള ഗുരുക്കന്മാര്‍ ലോകത്തിലുണ്ട്.കലയുടെ ഗുരുക്കന്മാര്‍, ശാസ്ത്രഗുരുക്കന്മാര്‍, ആത്മീയഗുരുക്കന്മാര്‍. കലയുടെ ഗുരുക്കന്മാര്‍ ലോകത്തിന് കലാപരമായ അത്ഭുതസൃഷ്ടികള്‍ നല്‍കുന്നു. ലിയോര്‍ണാഡോ ഡാവിഞ്ചി ലോകത്തിന് മഹത്തായ ചിത്രങ്ങള്‍ നല്‍കി.ഷേക്സ്പിയര്‍ സ‍ര്‍ഗ്ഗാത്മകമായ കവിതയും . അങ്ങിനെ ഗുരുക്കന്മാര്‍ ലോകത്തില്‍ വരുന്നു. അവര്‍ ലോകത്തിന് മാതൃകകളും,പ്രതീകങ്ങളും നല്‍കുന്നു. നമ്മള്‍ ആത്മീയഗുരുക്കന്മാരായിട്ടാണ് വന്നിരിക്കുന്നത്. നമുക് ലോകത്തിന് എന്ത് നല്‍കാനാകും? പിരമിഡുകള്‍ നല്‍കാം. നമുക് എല്ലായിടത്തും പിരമിഡുകള്‍ പണിയാം. സമസ്ത പുരോഗതിയുടെ ചിഹ്നമാണ് പിരമിഡ്.പിരമിഡിന് നാലു വശങ്ങളുണ്ട്. അതു നാലു സാമ്രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ലവണസാമ്രാജ്യം, സസ്യസാമ്രാജ്യം, മൃഗസാമ്രാജ്യം, മനുഷ്യസാമ്രാജ്യം. എല്ലാ വശങ്ങളും മുകളില്‍ ഒന്നിച്ച് ഏകമാകുന്നു. അതാണ് ആത്മീയത.

No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by PyramidEarth