ബ്രഹ്മര്‍ഷി പാത്രീജി - ഒരു മുഖവുര.

സുബാഷ് പാത്രീ ആന്ധ്രപ്രദേശിലെ നിസാമാബാദിലെ ശക്തര്‍ നഗറില്‍ 1947 ല്‍ ജനിച്ചു. പി.വി. രമണറാവുവും, സാവിത്രീദേവിയുമാണ് മാതാപിതാക്കള്‍. അദ്ദേഹത്തിലെ ആദ്യകാല വിദ്യാഭ്യാസം സെക്കന്ദരാബാദിലെ ബോധല്‍ എന്ന പട്ടണത്തിലായിരുന്നു. കോളേജ് വിദ്യാഭ്യാസം ഹൈദരാബാദിലും. 1974 ല്‍ സോഷ്യല്‍ സയന്‍സില്‍ ആന്ധ്രപ്രദേശ് സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത ബിരുദമെടുത്ത ശേഷം ഒരു വളനിര്‍മ്മാണ ശാലയില്‍ 1975 ല്‍ ജോലിക്ക് ചേര്‍ന്നു. 1974 ല്‍ അദ്ദേഹം സ്വണ്ണമലയെ വിവാഹം കഴിച്ചു. അവര്‍ക്ക് 1978 ലും 1982 ലും പരിണതയെന്നും, പരിമളയെന്നും രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു.

BRAHMARSHI PATRIJI

PATRIJI & SWARNAMALA PATRI

PATRIJI FAMILY

ഉള്‍ബോധനം

1979 ല്‍ പാത്രീജി തീവ്രമായ ധ്യാന പരീക്ഷണങ്ങള്‍ക്കുശേഷം ഉള്‍ബോധനം തേടി. അതില്‍ പിന്നെ പാത്രീജി ഓരോ വെക്തിയേയും വെളിച്ചത്തിലേക്ക് ഉണര്‍ത്താന്‍ കഠിനമായി പരിശ്രമിച്ചു. പിന്നീട് പത്തു കൊല്ലം കൊണ്ട് അദ്ദേഹം ആത്മശാസ്ത്രത്തിലും, ആത്മധ്യാനത്തിലും അധിഷ്ഠിതമായ 50,000/- ത്തോളം ഗ്രന്ഥങ്ങള്‍ വായിച്ചു തീര്‍ത്തു.

ആത്മീയ പ്രസ്ഥാനം

ജനങ്ങള്‍ക്ക് ധ്യാനശാസ്ത്രത്തിന്‍റെ ഗുണങ്ങള്‍- ശാരീരികവും മാനസികവും ബുദ്ധിപരവുമായ ഉയര്‍ച്ച-ശീലിപ്പിച്ച് അതില്‍ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ 1990 ല്‍ അദ്ദേഹം കൂര്‍ണൂലില്‍, ദി കൂര്‍ണൂല്‍ സ്പിരിച്ച്വല്‍ സൊസൈറ്റി സ്ഥാപിച്ചു.

പിരമിഡ്ധ്യാനം

പാത്രീജി ആദ്യ പിരമിഡ് കൂര്‍ണൂലില്‍ 1991 ല്‍ സ്ഥാപിച്ചു. രണ്ടാമത്തേത് ഉരവകോണ്ടയിലും, അതിനുശേഷം പല പിരമിഡുകളും ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്‍റെ പല കോണുകളിലും സ്ഥാപിച്ചു. ലോകത്തില്‍ പലയിടങ്ങളിലും ആദ്യമായി പിരമിഡ് ധ്യാനം കൊണ്ടുവന്നത് പാത്രീജിയാണ്. പിരമിഡിന്‍റെ ഉള്ളിലെ ധ്യാനം മൂന്ന് മടങ്ങ് ശക്തിമത്താണ്.

ഇടതോരാതെയുള്ള മനുഷ്യസേവയിലേക്കുള്ള പ്രയാണം

പാത്രീജി 1992 ല്‍ ജോലിയില്‍ നിന്ന് വിരമിച്ച് ഇടതോരാതെയുള്ള മനുഷ്യസേവ ആരംഭിച്ചു. പാത്രീജിയുടെ ഏകശ്രമം കൊണ്ട് നൂറുകണക്കിന് പിരമിഡ് സ്പിരിച്ച്വല്‍ സംഘടനകള്‍ ഇന്ത്യയില്‍ പലദിക്കിലും ഉദയം ചെയ്തു.

ആത്മീയ ശാസ്ത്രം സാഹിത്യം

പാത്രീജി ഇന്നേവരേക്കും ന്യൂ ഏജ് സ്പിരിച്ച്വല്‍ സയന്‍സിനെ കുറിച്ചു അറുപതു ഗ്രന്ഥങ്ങളും (മിക്കതും തെലുങ്ക ഭാഷയില്‍) ഓഡിയോ, വീഡിയോക്കളും സൃഷ്ടിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ കാര്‍മികത്വത്തില്‍ വളരെയധികം ആത്മീയശാസ്ത്ര സാഹിത്യത്തിലുള്ള മാഗസിനുകളും, ഗ്രന്ഥങ്ങളും, ഓഡിയോ, വീഡിയോ കാസറ്റുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ലോകത്തിലെ ആത്മീയ പഴമക്കാരുടെ പല കൃതികളും, തെലുങ്കിലേക്കും, കന്നഡയിലേക്കും, ഹിന്ദിയിലേക്കും, തമിഴിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രഹ്മര്‍ഷി

1997 ല്‍ ക്ഷേത്രപട്ടണമായ തിരുപ്പതിയില്‍വെച്ചു എല്ലാ പിരമിഡ് ആത്മീയ ഗുരുക്കന്മാരും ചേര്‍ന്നു അദ്ദേഹത്തെ ‘ബ്രഹ്മര്‍ഷി’ എന്ന പദം കൊടുത്തു ആദരിച്ചു.

പാത്രീജി ഇന്ത്യയുടെ എല്ലാ മുക്കിലും, കോണിലും കുഗ്രാമങ്ങളിലുള്ള ഇടങ്ങളിലും സഞ്ചരിച്ച് എല്ലാവയസ്സിലും, തരത്തിലും, തലത്തിലുമുള്ള വ്യക്തികള്‍ക്ക് ധ്യാനക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ഇന്നേവരേക്കും അദ്ദേഹം അനപാനസതി ധ്യാനം, സസ്യാഹാരശീലം, ന്യൂ ഏജ് സയന്‍സ് എന്നീ വിഷയങ്ങളില്‍ ആനേകായിരം ക്ലാസ്സുകള്‍ എടുത്തു കഴിഞ്ഞു.

സംഗീതവും ധ്യാനവും

പാത്രീജി നല്ലൊരു ഫ്ളൂട്ടിസ്റ്റും, ഗായകനുമാണെന്നുമാത്രമല്ല, സംഗീതവും ധ്യാനവും സമന്വയിപ്പിച്ചു അദ്ദേഹം പുതിയ ധ്യാന അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു.

പൗര്‍ണ്ണമിയുടെ ഊര്‍ജ്ജം

പ്രകൃതിയുമായി ഒത്തൊരുമിച്ചുക്കഴിയുക എന്ന ആശയം പാത്രീജി വനാന്തര ഭാഗങ്ങളിലേക്ക് ട്രെക്കിങ്ങും സമ്പൂര്‍ണ്ണ രാത്രീധ്യാനം, പ്രത്യേകിച്ചു പൗര്‍ണ്ണമി നാളുകളില്‍ എന്നിവകൊണ്ട് പ്രൊത്സാഹിപ്പിക്കുന്നു.

LIFE TIME ACHIEVEMENT AWARD

ആയുഷ്കാല സംഭാവന പുരസ്കാരം നവംമ്പര്‍ 2006 ല്‍ നാഷണല്‍ സിംബോസിയം ഓണ്‍ ഹോളിസ്റ്റിക് ലീവിങ്ങ് ആന്‍റ് ഇറ്റ്സ് ഗ്ലോബല്‍ ആപ്ലിക്കേഷന്‍ വാര്‍ദ്ധയിലെ സേവാഗ്രമില്‍വെച്ചു ആയുഷ്ക്കാല സംഭാവന പുരസ്ക്കാരം നല്‍കി പാത്രീജിയെ ആദരിച്ചു.

LIFE-TIME ACHIEVEMENT AWARD
Nov, 2006

DHYAN VISHARAD AWARD
Mar, 2013

2012 ആകുമ്പോഴേക്കും ധ്യാനജഗത്ത് സൃഷ്ടിക്കുക എന്നതാണ് പാത്രീജിയുടെ സ്വപ്നം. ലോകം മുഴുവനും അനപാനസതി ധ്യാനം സ്വീകരിക്കുവാനുള്ള സമയമായിരിക്കുന്നു. പിരമിഡു സ്പിരിച്ച്വല്‍ മൂവ്മെന്‍റ് അതിന് ഒന്നായിട്ടുള്ള തയ്യാറെടുപ്പു എടുത്തു കഴിഞ്ഞു.

ലോകാരോഗ്യത്തിനും, ലോകനന്മക്കും അനപാനധ്യാനവും, സസ്യാഹാരശീലവും ഒഴിച്ചുകുടാന്‍ പറ്റാത്തതാണെന്ന് പാത്രീജി ഉദ്ഘോഷിക്കുന്നു.

No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by PyramidEarth