പിരമിഡ് ഗുരുക്കന്മാരെ നയിക്കുന്ന നിയമങ്ങള്‍.

  1. ശരിയായ രീതിയില്‍ ധ്യാനിക്കുക. അത് "ആനാപാനാസതി". എല്ലാവരെയും ഒരേ ആനപാനസതി പരിശീലിപ്പിക്കുക. പ്രയാസമേറിയ ആസനങ്ങളും, പ്രാണായാമവും ഇല്ലാ.
  2. ശരിയായ ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുക. ഉദാ:- ഓഷോ, ലോബ്സങ്,റാമ്പാ, കാസ്റ്റനേഡാ, ജേന്‍റോബര്‍ട്ട്സ്, ആനിബസന്‍റ്, ലിന്‍ഡഗുഡ്മാന്‍, ദീപക് ചോപ്ര, സില്‍വിയ ബ്രൗണ്‍ തുടങ്ങിയവര്‍.
  3. ധ്യാനത്തിന്‍റെ ഗുണങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കുക.
  4. എല്ലാ സമയവും ഏറിയ സമയം മൗനം പാലിക്കുക. വെറുതേയുള്ള സൊല്ലല്‍ നിഷിദ്ധമാണ്.
  5. പൗര്‍ണ്ണമി നാളുകള്‍ തീവ്രമായ ധ്യാനത്തിന് ഉപയോഗിക്കുക.
  6. പിരമിഡ് ഊര്‍ജ്ജം ഏറിയ തോതില്‍ ധ്യാനത്തിന് പ്രയോജനപ്പെടുത്തുക.
  7. എല്ലാ മരുന്നുകളും ഒഴിവാക്കുക.ധ്യാനത്തിന്‍റെ ഊര്‍ജ്ജം മാത്രമേ ശ്വാശതമായി രോഗവിമുക്തമാക്കുകയുള്ളൂ.
  8. മാംസവും,മീനും,മുട്ടയും വര്‍ജ്ജിക്കുക, സസ്യഭോജികള്‍ ആവശ്യത്തിന് മാത്രം ഭക്ഷിക്കുക.
  9. പ്രക്രിതിയോട് ഇണങ്ങിച്ചേര്‍ന്ന് സമയം ചിലവഴിക്കുക. വനങ്ങള്‍,നദികള്‍,മലകള്‍ പുല്‍ത്തടികള്‍ മുതലായവ.
  10. ആത്മീയ "സാധനാ" വസ്ത്രം വേണ്ട. പാവനമായ ശരീര അടയാളങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ട നിയമരീതിയിലുള്ള കര്‍മ്മങ്ങളും അരുത്.
  11. ശിശുക്കളെ ബാല്യകാലത്തില്‍ തന്നെ ധ്യാനം പരിശീലിപ്പിക്കുക.
  12. ഗുരുക്കന്മാരായി ജീവിക്കാന്‍ അഭ്യസിപ്പിക്കുക.ശിഷ്യന്മാരായല്ല.
  13. ധ്യാനപരിശീലനശിബിരങ്ങളില്‍ പണമിടപാട് ഒഴിവാക്കുക.
  14. വിഗ്രഹാരാധന നിഷിദ്ധമാണ്. ജീവിച്ചിരിക്കുന്ന ഗുരുക്കന്മാരുടെ ആരാധനയും അരുത്.
  15. വ്യക്തിപരമായ പ്രശ്നങ്ങള്‍ ധ്യാനത്തിലൂടെ പരിഹരിക്കുക.
  16. സാധാരണ കുടുംബജീവിതം നയിക്കുക.ഉപേക്ഷയും സന്ന്യാസവും വേണ്ട.
  17. പിരമിഡ് ധ്യാനകേന്ദ്രങ്ങള്‍ ഗ്രാമങ്ങളിലും,പട്ടണങ്ങളിലും നഗരങ്ങളിലും സ്ഥാപിക്കുക.
  18. ധ്യാനാനുഭവങ്ങളും, ആത്മീയ നേട്ടങ്ങളും പ്രസിദ്ധീകരിക്കുക

No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by PyramidEarth