പി.എസ്.എസ്.എം ചിഹ്നം

പിരമിഡ് സ്പിരിച്ച്വല്‍ സൊസൈറ്റീസ് മൂവ്മെന്‍റിന്‍റെ ചിഹ്നത്തിന് താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ട്.

  • ത്രികോണം
  • അര്‍ദ്ധസൂര്യനും,രശ്മികളും
  • പ്രകാശവലയചക്രത്തോടുകൂടിയ ധ്വാനി
  • ഊര്‍ജ്ജം - ബോധം - ബുദ്ധി
  • തുറന്ന പുസ്തകം
  • നിങ്ങള്‍ തന്നെ വഴിവെളിച്ചമാക്കുക.

ത്രികോണം

ആത്മീയ ശാസ്ത്രത്തിന്‍റെ പരമമായ ലക്ഷ്യം പരപുരുഷനെ ബുദ്ധിസത്ത കൊണ്ടറിഞ്ഞ് ജീവാത്മാവിലേക്ക് കൊണ്ടുവരിക എന്നതാണ്. പരപുരുഷന്‍ ജ്ഞാനി, കര്‍മ്മി, ചിന്തകന്‍ എന്ന മുക്കോണ പുരുഷനാണ്.കര്‍മ്മി ജീവാത്മാവായിവരുന്നു. പരപുരുഷന്‍ മനസ്സായും വരുന്നു. ധ്യാനത്തില്‍ പരപുരുഷനെ ത്രസിപ്പിക്കുന്ന ത്രികോണം 3ഉ പ്രിസര്‍വ് ആയി ദര്‍ശിക്കുന്നു.

ത്രികോണം പിരമിഡിന്‍റെ ഒരു വശത്തെ പ്രതിനിധീകരിക്കുന്നു.പിരമിഡിന്‍റെ ഊര്‍ജ്ജപ്രസരണം അപാരമാണ്. പിരമിഡ് പ്രസരണത്തിന്‍റെ ഒരു ഫലം സ്ഥൂലത്തെ പ്രശോഭിപ്പിക്കുക എന്നതാണ്.

അര്‍ദ്ധസൂര്യനും, രശ്മികളും

സൂര്യനും, പരപുരുഷനെതന്നെ പ്രതിനിധീകരിക്കുന്നു. ജീവാത്മാവ് പരപുരുഷന്‍റെ ഒരു കിരണമാണ്. ലോകത്തിലെ ഓരൊ വ്യക്തിക്കും അവന്‍റെതോ അവളുടേതോ ആയ പരപുരുഷന്‍ പരലോകത്തിലുണ്ട്.

പരപുരുഷന്‍ എല്ലാ കിരണങ്ങളും, പ്രത്യേക സമാന്തരതയില്‍ ഒത്തുചേര്‍ന്ന സര്‍വ്വാത്മകമായ നമ്മുടെ ആത്മാവ് തന്നെയാണ്.

ജീവാത്മാവിന്‍റെ ലക്ഷ്യം ശരീരത്തില്‍ ഇരുന്നുകൊണ്ട് സര്‍വ്വാത്മകമായ ബുദ്ധിശക്തി വീണ്ടെടുക്കുക എന്നതാണ്.

അര്‍ദ്ധസൂര്യന്‍ - സമ്പൂര്‍ണ്ണമായ പരപുരുഷനെ ഭൂമിയുടെ കോണിലിരുന്നുകൊണ്ട് ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല. അതിന്‍റെ ഒരു ബാഹ്യകാരം മാത്രം നമ്മുക്ക് നല്ലപോലെ യത്നിച്ചാല്‍ ദര്‍ശിക്കാം എന്നുമാത്രം. ബാക്കി യുക്തികൊണ്ടും, ജ്ഞാനശക്തി കൊണ്ടും മനസ്സിലാക്കണം.

പ്രകാശവലയചക്രത്തോടുകൂടിയ ധ്വാനി

ഒരു ധ്യാനം ചെയ്യുന്ന വ്യക്തിയേയാണ് പി.എസ്.എസ്.എം ചിഹ്നം കാണിക്കുന്നത്. പി.എസ്.എസ്. മൂവ്മെന്‍റിന്‍റെ സുപ്രധാന ലക്ഷ്യം ധ്യാനശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതാണ്. ഉല്‍ബോധനത്തിലേക്കുള്ള മാര്‍ഗ്ഗം ധ്യാനത്തിലൂടെ മാത്രമാണ്.

ധ്യാനത്തില്‍ നാം ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്നും മുക്തരാകുന്നു. നമ്മുടെ സ്ഥൂല ശരീരം ഭൗതിക ശരീരത്തില്‍ നിന്നും മുക്തരാകുന്നു. അതിനാല്‍ നമുക്ക് പ്രപഞ്ചത്തില്‍ സ്വതന്ത്രരായി സഞ്ചരിക്കുവാന്‍ സാധിക്കുന്നു. പ്രപഞ്ചസഞ്ചാരം ധ്യാനത്തിന്‍റെ ഒരു പ്രധാന ലക്ഷ്യമാണ്.

ആന്തരീക ഇന്ദ്രിയങ്ങളുടെ പുനര്‍പ്രവര്‍ത്തനമാണ് ധ്യാനം കൊണ്ട് നേടേണ്ടത്.മുന്നാം കണ്ണ് ആന്തരിക ഇന്ദ്രിയങ്ങളുടെ സര്‍വ്വാത്മകതയുടെ പ്രതീകമാണ്. ധ്യാനത്തിന്‍റെ മൂന്നാം കണ്ണ് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നു. അതിന്‍റെ പരമകാഷ്ഠ ആകാശിക ചരിത്രത്തില്‍ കാണുവാനുള്ള കഴിവും ഇന്ദ്രിയങ്ങള്‍ക്ക് അംഗാചരമായ ധാരണാശക്തി നേടുക എന്നതാണ്.

മൂന്നാം കണ്ണിനെ പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍ അതു കാണുന്നതെന്താണ്? അത് മഹത്തായ അപ്പുറമുള്ളത് എന്തോ അത് കാണുന്നു. അത് ഇടവിട്ട തരംഗങ്ങളുടെ ലോകത്തെ കാണുന്നു. ഈ ഉപരിതലമുണ്ടാകുന്ന നിഗൂഢതകളെ അത് ദര്‍ശിക്കുന്നു. മൂന്നാം കണ്ണ് ആര്‍ജ്ജിക്കലാണ് വിശിഷ്ടാത്മാക്കളുടെ പ്രധാനലക്ഷ്യം.

ഒരു വ്യക്തിയുടെ എല്ലാ പ്രത്യേക ഊര്‍ജ്ജങ്ങളേയും ഉള്‍കൊള്ളുക എന്നതാണ് ’പ്രകാശവലയം’.

ശരീരത്തിലെ പ്രധാന പ്രാണശക്തി ഒത്തുകൂടിയ ബിന്ദുക്കളാണ് ’ചക്രങ്ങള്‍’. ഒരാളുടെ ഊര്‍ജ്ജ - ബുദ്ധി -ബോധം ഇവയുടെ പുനരുദ്ധാരണമാണ് പിരമിഡ് ഡിസൈന്‍ ചെയ്യുന്നത് എന്ന് ചെറു പിരമിഡുകളുടെ പല വ്യക്തികളുടെയും ധ്യാനാനുഭവങ്ങള്‍ സുചിപ്പിക്കുന്നു.

പിരമിഡ് ധ്യാനത്തെ പ്രചരിപ്പിക്കലാണ് പിരമിഡ് സ്പിരിച്ച്വല്‍ സൊസൈറ്റീസ് മൂവ്മെന്‍റിന്‍റെ പല ലക്ഷ്യങ്ങളിലൊന്ന്.

പിരമിഡിന്‍റെ ഉള്ളില്‍ ധ്യാനം ചെയ്യുമ്പോള്‍ ആ പ്രക്രിയ മൂന്നു മടങ്ങ് ശക്തി പ്രാപിക്കുന്നു

ഊര്‍ജ്ജം - ബോധം - ബുദ്ധി

നമ്മളെല്ലാം ഊര്‍ജ്ജം - ബോധം - ബുദ്ധിയുടെ അംശങ്ങളാണ്. ഇവിടെ നിലനില്‍ക്കുന്ന ചരാചരങ്ങളില്‍ ഊര്‍ജ്ജം - ബോധം- ബുദ്ധിയല്ലാതെ ഒന്നുമില്ല. എല്ലാ ജീവജാലങ്ങളും ഊര്‍ജ്ജം - ബോധം - ബുദ്ധിയുടെ

അളവുകൊണ്ടാണ് വേറെ വേറെയായിരിക്കുന്നത്.

ഈ മൂന്നും ഊര്‍ജ്ജം - ബോധം - ബുദ്ധി ഒന്നിനൊന്ന് ബന്ദപ്പെട്ടതും പരിപൂരകങ്ങളുമാണ്.

അതായത് നമ്മില്‍ കൂടുതല്‍ ഊര്‍ജ്ജം ഉണ്ടെങ്കില്‍ നമുക്ക് കൂടുതല്‍ ബോധവും അതുകൊണ്ടു തന്നെ കൂടുതല്‍ ബുദ്ധിശക്തിയുമുണ്ടായിരിക്കും.

യുഗയുഗങ്ങളായി കഴിഞ്ഞുപോയ അനുഭവസമ്പത്തിന്‍റെ ആകെതുകയാണ് നമ്മുടെ ബുദ്ധിശക്തി.

ബുദ്ധി ഒരു സത്തയാണ് .രത്നമാണ്. പുഷ്പമാണ്. നമ്മുടെ യുഗയുഗാന്തരങ്ങളായി കഴിഞ്ഞുപോയ അറിവിന്‍റെയും അനുഭവത്തിന്‍റെയും ഓരോ ജീവാത്മാവിന്‍റെയും ജീവിതലക്ഷ്യം ഊര്‍ജ്ജം - ബോധം - ബുദ്ധി വര്‍ദ്ധിപ്പിക്കുക എന്നതാണ് .അതാണ് പരിണാമ കഥയുടെയും ആത്മീയ പുരോഗതിയുടെയും അര്‍ത്ഥം.

തുറന്ന പുസ്തകം

തുറന്ന പുസ്തകം സ്വാധയനത്തെ പരാമര്‍ശിക്കുന്നു - ശാസ്ത്രഗ്രന്ധങ്ങളുടെ പഠനം.

മഹാഗുരുക്കന്മാരായ ലോബ്സങ് റാമ്പാ, റിച്ചാര്‍ഡ് ബാച്ച്,ജേന്‍ റോബര്‍ട്ട്സ്, കാസ്റ്റനേഡ, ലിന്‍ഡ ഗുഡ്മാന്‍, എഡ്ഗാര്‍ഡേയ്സ്, സ്വാമി രാമ, യോഗാനന്ദ പരമഹംസ, ഇവരുടെ ഗ്രന്ഥങ്ങള്‍ വായിക്കുക എന്നത് പി.എസ്.എസ്.എം ന്‍റെ ഒഴിഞ്ഞുകൂടാത്ത സംഗതിയാണ്.

നിങ്ങള്‍ക്കു തന്നെ ഒരു വഴിവെളിച്ചമാകുക. നമ്മുടെ ശാരീരികമായ നിലനില്പിന്ന് നാം തന്നെയാണ് ഉത്തരവാദികള്‍.നമ്മുക്ക് നമ്മുടെ തന്നെ വഴിവെളിച്ചമാകാം. മറ്റുള്ളവര്‍ നമ്മുക്ക് വഴി നയിച്ചേക്കാം പക്ഷേ അവര്‍ക്ക് നമ്മെ നാമാക്കാന്‍ സാധിക്കില്ല. ഓരോ നിമിഷവും നമ്മള്‍ നമ്മുടേതായ യാഥാര്‍ത്ഥ്യങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് നാം മനസ്സിലാക്കണം.

നമ്മുടെ ബുദ്ധിശക്തികൊണ്ട് നമ്മുടെ ലക്ഷ്യങ്ങള്‍ കണ്ടുപിടിച്ച് അതിനെ പവിത്രമായി സുരക്ഷിതമായി സംരക്ഷിക്കാന്‍ നമ്മള്‍ പഠിക്കണം, സുദൃഢമായ ലക്ഷ്യങ്ങള്‍ക്കുമാത്രമേ അതിന്‍റെതായ പരിസര ദര്‍പ്പണ ഛായകള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ.

No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by PyramidEarth