പാലിഭാഷയില്‍ അനപാനസതി എന്ന ശബ്ദ്ത്തിന്‍റെ അര്‍ത്ഥം ഒരാളുടെ ശ്രദ്ധയും,ധാരണയും, സ്വതഃസിദ്ധമായ ശ്വാസത്തില്‍ നയിക്കുക എന്നതാണ്.
‘അന’ എന്നാല്‍ ഉള്ളിലേക്കുള്ള ശ്വാസം
‘അപാന’ എന്നാല്‍ വെളിയിലേക്കുള്ള നിശ്വാസം
‘സതി’ എന്നാല്‍ ഇതില്‍ ഒന്നിക്കുക
അനപാനസതി ധ്യാനത്തില്‍ ശ്രദ്ധ സ്വതഃസിദ്ധവും, സാധാരണവുമായ ശ്വാസത്തിലായിരിക്കണം.
നമ്മുടെ ദൗത്യം ശ്രമമുള്ളതെങ്കിലും ആനന്ദമയവും ശ്വാസത്തോട് ഒന്നാക്കുകയുമാണ്.
ഒരു മന്ത്രവും മനനം ചെയ്യേണ്ട, ഒരു ദൈവത്തിന്‍റെയും രൂപം മനസ്സില്‍ കാണേണ്ട, ഹഠയോഗയുടേയും, പ്രാണായാമത്തിന്‍റെയും “കുംഭക്” മൊന്നും ശ്രമിക്കേണ്ട.
ഏതു സൗകര്യപ്രദമായ ആസനത്തിലും ഇരിക്കാം. ആസനം എത്രയും സുഖപ്രദമായിരിക്കണം, കൈകള്‍ ചേര്‍ത്ത്, വിരലുകള്‍ കോര്‍ത്ത് കണ്ണുകള്‍ അടക്കണം.
സദാ ചഞ്ചലമായ മനസ്സിന്‍റെ പ്രക്ഷുബ്ധ്ത നമുക്കാവുന്ന വിധത്തില്‍ നിരോധിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ വാവിട്ട ചിന്തകളേയും അവ ഉയരുമ്പോഴെല്ലാം പിഴുത്തെറിയുക.
നാം ശ്വാസത്തിന്‍റെ ഊര്‍ജ്ജത്തിലിരിക്കുമ്പോള്‍ ഒരു വേള മനസ്സ് ശൂന്യമാകും. അപ്പോള്‍ ഭയങ്കരമായ പ്രപഞ്ചഊര്‍ജ്ജം നമ്മിലേക്ക് ഒഴുകുന്നു. കാലവിളംബം മൂന്നാം കണ്ണ് പ്രവര്‍ത്തനക്ഷമമാകുന്നു. കാലക്രമേണ പ്രപഞ്ചബോധം അനുഭവിക്കാറാകുന്നു.
No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by PyramidEarth