പിരമിഡ് സ്പിരിച്ച്വല്‍ മൂവ്മെന്‍റ് മതേതരവും ,കക്ഷി-ജാതി വിമുക്തവും, ലാഭേച്ഛയുമില്ലാത്ത ഒരു സംഘടനയാണ്. അതിന്‍റെ മുഖ്യലക്ഷ്യം ’ആനാപാനാ’ ധ്യാനവും, സസ്യാഹാരശീലവും, പിരമിഡ്- ശക്തിയും എല്ലാവരിലും പ്രചരിപ്പിക്കലാണ്.
പിരമിഡ് സ്പിരിച്ച്വല്‍ സൊസൈറ്റീസ് മൂവ്മെന്‍റ് സ്ഥാപിച്ചത് 1990 ല്‍ ബ്രഹ്മര്‍ഷീ പത്രീജീയാണ്.മനുഷ്യസമൂഹത്തിന് സമഗ്രമായ ആത്മീയശാന്തിയും ,അതിന്‍റെ ഗുണങ്ങളും കക്ഷി-മത-ദേശ ഭേദമന്യെ മനസ്സിലാക്കികൊടുക്കുക എന്നതാണ് അതിന്‍റെ പരമമായ ലക്ഷ്യം.
1990 ല്‍ കൂര്‍ണൂല്‍ സ്പിരിച്ച്വല്‍ സൊസൈറ്റി എന്ന പേരില്‍ ലളിതമായി ആരംഭിച്ച ഈ പ്രസ്ഥാനത്തെ നയിച്ചുകൊണ്ട് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ,സ്വതന്ത്രവും, സ്വയം നിയന്ത്രിതവുമായ രണ്ടായിരത്തിലേറെ സ്പിരിച്ച്വല്‍ സൊസൈറ്റികളും, അതുകൊണ്ട് നടക്കുന്ന ലക്ഷങ്ങളോളം വരുന്ന അംഗങ്ങളും, സേവകന്‍മാരും, ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ,യു.എസ്.എ, യു.കെ, സിന്‍ഗപ്പൂര്‍, മലേഷ്യ, യു.എ.യി, വിയറ്റ്നാം, മയൂരിറ്റിയസ്, ശ്രീലങ്ക എന്നിവിടങ്ങളിലുമുണ്ട്.
No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by PyramidEarth