പി.എസ്.എസ്.മൂവ്മെന്‍റിനെ കുറിച്ച്

പിരമിഡ് സ്പിരിച്ച്വല്‍ മൂവ്മെന്‍റ് മതേതരവും ,കക്ഷി-ജാതി വിമുക്തവും, ലാഭേച്ഛയുമില്ലാത്ത ഒരു സംഘടനയാണ്. അതിന്‍റെ മുഖ്യലക്ഷ്യം ’ആനാപാനാ’ ധ്യാനവും, സസ്യാഹാരശീലവും, പിരമിഡ്- ശക്തിയും എല്ലാവരിലും പ്രചരിപ്പിക്കലാണ്.

പിരമിഡ് സ്പിരിച്ച്വല്‍ സൊസൈറ്റീസ് മൂവ്മെന്‍റ് സ്ഥാപിച്ചത് 1990 ല്‍ ബ്രഹ്മര്‍ഷീ പത്രീജീയാണ്.മനുഷ്യസമൂഹത്തിന് സമഗ്രമായ ആത്മീയശാന്തിയും ,അതിന്‍റെ ഗുണങ്ങളും കക്ഷി-മത-ദേശ ഭേദമന്യെ മനസ്സിലാക്കികൊടുക്കുക എന്നതാണ് അതിന്‍റെ പരമമായ ലക്ഷ്യം.

1990 ല്‍ കൂര്‍ണൂല്‍ സ്പിരിച്ച്വല്‍ സൊസൈറ്റി എന്ന പേരില്‍ ലളിതമായി ആരംഭിച്ച ഈ പ്രസ്ഥാനത്തെ നയിച്ചുകൊണ്ട് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ,സ്വതന്ത്രവും, സ്വയം നിയന്ത്രിതവുമായ രണ്ടായിരത്തിലേറെ സ്പിരിച്ച്വല്‍ സൊസൈറ്റികളും, അതുകൊണ്ട് നടക്കുന്ന ലക്ഷങ്ങളോളം വരുന്ന അംഗങ്ങളും, സേവകന്‍മാരും, ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ,യു.എസ്.എ, യു.കെ, സിന്‍ഗപ്പൂര്‍, മലേഷ്യ, യു.എ.യി, വിയറ്റ്നാം, മയൂരിറ്റിയസ്, ശ്രീലങ്ക എന്നിവിടങ്ങളിലുമുണ്ട്.

പി.എസ്.എസ്.എമ്മിന്‍റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും

 • ധ്യാനത്തെ കുറിച്ച് ബോധവല്‍ക്കരണം ഉണ്ടാക്കുക.
 • നൂറിലോ, ആയിരത്തിലോ, ഏറെ ധ്യാനക്ലാസുകളും, വര്‍ക്ക്സ്ഷോപ്പുകളും സംഘടിപ്പിച്ചു കഴിഞ്ഞു.
 • ഇന്നുവരേക്കും, പതിനായിരത്തോളം ഗ്രാമങ്ങളിലും, പട്ടണങ്ങളിലും, നഗരങ്ങളിലും ഇതു എത്തി കഴിഞ്ഞു.നൂറിലേറെ ബഹുദിന ധ്യാനശിബിര കുടിരങ്ങള്‍ എഴുപത്തഞ്ചിലേറെ ഇന്ത്യയിലെ പട്ടണങ്ങളിലും, നഗരങ്ങളിലും സംഘടിപ്പിച്ചുകഴിഞ്ഞു.
 • ബാംഗ്ലുരിലെ പിരമിഡ് വാലി ഇന്‍റെര്‍നാഷാണലിന്‍റെ സ്പിരിച്ച്വല്‍ ശാസ്ത്രജ്ഞന്മാരുടെ നാലു ലോക കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചുകഴിഞ്ഞു. വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് സ്പിരിച്ച്വല്‍ സൊസൈറ്റീസ് ലോകത്തിലെ സ്പിരിച്ച്വല്‍ ഗുരുക്കന്മാരും, സ്പിരിച്ച്വല്‍ ശാസ്ത്രജ്ഞന്മാരും പങ്കെടുക്കുന്ന ഒരു വാര്‍ഷിക സംരംഭമാണ്./li>
 • ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്പിരിച്ച്വല്‍ സൊസൈറ്റി സ്റ്റഡിന്‍റെ ബാനറില്‍ വളരെയേറെ സ്പിരിച്ച്വല്‍ സയന്‍സ് ശിബിരങ്ങള്‍ സംഘടിപ്പിച്ചുകഴിഞ്ഞു
 • ബഹുലക്ഷം യോഗികളേയും, ആത്മീയ ഗുരുക്കന്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ധ്യാന മഹായജ്ഞം, ധ്യാനമഹാചക്രം എന്ന പരിപാടികളും സംഘടിപ്പിച്ചുകഴിഞ്ഞു.
 • ആയിരമായിരം യോഗികളുടേയും, ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തില്‍ ബുദ്ധപൂര്‍ണ്ണിമ പിരിമിഡ് വാലിയില്‍ സംഘടിപ്പിച്ചു.

ആത്മീയ സാഹിത്യകൃതികളുടെ പ്രസിദ്ധീകരണം

 • നൂറുലക്ഷത്തിലധികം ആത്മീയ സാഹിത്യകൃതികളുടെ ലഘുലേഖകളും, ബ്രോഷറുകളും, പോസ്റ്ററുകളും അച്ചടിച്ച് പ്രസിദ്ധീകരിച്ചു.
 • പാത്രീജിയുടെയും, ഉല്‍ബോധനം നേടിയ പിരമിഡ് ഗുരുക്കന്മാരുടെയും നൂറോളം പുസ്തകങ്ങളും, വി.സി.ഡി കളും, ഓഡിയോകളും പ്രസിദ്ധീകരിച്ചു.
 • ലോകത്തിലെ ആത്മീയ ഗുരുക്കന്മാരുടെ അമ്പതിലേറെ പുസ്തകങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു.
 • ഇംഗ്ലീഷിലും, ഹിന്ദിയിലും, മറ്റ് ഏഴ് ഇന്ത്യന്‍ ഭാഷകളിലും എല്ലാ മാസവും, ദ്വൈമാസവും, ക്വാര്‍ട്ടറും സ്പിരിച്ച്വല്‍ പിരിയോഡിക്കല്‍സും പ്രസിദ്ധീകരിക്കുന്നു.

ധ്യാനത്തിന്‍റെയും, ആത്മീയ ശാസ്ത്രത്തിന്‍റെയും പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു.

 • പിരമിഡ് യങ്ങ് മാസ്റ്റേഴ്സ് അസോസിയേഷന്‍ സ്ഥാപിച്ച് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള സ്കൂള്‍ ലെവല്‍ കുട്ടികളേയും, കോളേജ് ലെവല്‍ വിദ്യാര്‍ത്ഥികളേയും ധ്യാനം പരിശീലിപ്പിക്കുന്നു.
 • പിരമിഡ് ഡോക്ടേഴ്സ് അസോസിയേഷന്‍ രൂപവല്‍ക്കരിച്ച് അമ്പതിലേറെ ഡോക്ടര്‍മാര്‍ പിരമിഡ് സ്പിരിച്ച്വല്‍ ഹെല്‍ത്ത് കെയര്‍ സെന്‍റെറുകള്‍ നടത്തി ധ്യാനം രോഗവിമുക്തമാക്കുന്ന പ്രക്രിയ പരിശീലിപ്പിക്കുന്നു.
 • ഇന്ത്യന്‍ ഫെഡറെഷന്‍ ഓഫ് സ്പിരിച്ച്വല്‍ സൈന്‍റിസ്റ്റ്സ് എല്ലാ ആത്മീയ ഗുരുക്കന്മാരുടേയും, ആത്മീയ ശാസ്ത്രജ്ഞരുടെയും, ഊര്‍ജ്ജവും കഴിവുകളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സ്ഥാപനമാണ്. സ്കൂളുകളിലും,കോളേജുകളിലും പഠിപ്പിക്കുവാനുള്ള ഒരേ തരത്തിലുള്ള പാഠ്യപദ്ധതി ഈ സ്ഥാപനം തയ്യാറാക്കുന്നു.

No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by Pyraminds